Saturday, December 18, 2010

ഗമകങ്ങള്‍

ഇന്നു് പ്രയോഗത്തിലുള്ളതു് മാത്രം ഇവിടെ പറയാം.

ദശഗമകങ്ങള്‍ - 10 വിധം


1. ആരോഹണം
സ്വരങ്ങളെ ക്രമമായി ഉയര്‍ത്തി പാടുന്നതു്.
ഉദാ: സരിഗമപധനിസ

2. അവരോഹണം
സ്വരങ്ങളെ ക്രമമായി താഴു്ത്തി പാടുന്നതു്.
ഉദാ: സനിധപമഗരിസ

3. ഡാല്‍
സ്വരങ്ങളെ താഴെ ആരംഭിച്ചു് പെട്ടെന്നുയര്‍ത്തുന്ന രീതി
ഉദാ: സപാ സമാ സഗാ സരി

4. സ്പുരിതം
സ്വരങ്ങളെ ഇരട്ടിച്ചു പാടുന്ന രീതി.
ഉദാ: സസ രിരി ഗഗ പപ ധധ നിനി

5. കമ്പിതം
ഒരു സ്വരത്തെത്തന്നെ തുടര്‍ച്ചയായി പാടുന്ന രീതി
ഉദാ: പ പ പ ധ ധ ധ നി നി നി

6. ആഹതം
ആരോഹണക്രമത്തില്‍ ഒരു സ്വരത്തോടൊപ്പം അടുത്ത സ്വരത്തെക്കൂടി ധ്വനിപ്പിച്ചു പാടുന്ന രീതി
ഉദാ: സരി രിഗ ഗമ മപ പനി

7. പ്രത്യാഹതം
ആഹതത്തിന്റേതു് പോലെ അവരോഹണത്തില്‍
ഉദാ: സനി നിധ ധപ പമ മരി

8. ത്രിപുച്ഛം
അനുക്രമമായി ഒരേ സ്വരത്തെ മൂന്നു പ്രാവശ്യം ആവര്‍ത്തിക്കുന്ന രീതി
ഉദാ: സരിസപപ സരിസധധ സരിസ നിനി

9. ആന്ദോളം
ഊഞ്ഞാലാട്ടുന്ന പോലത്തെ പ്രയോഗം
ഉദാ: സരിസമാമ സരിസപാപ സരിസധാധ

10. മൂര്‍ച്ഛന
ആരോഹവരോഹണ ക്രമത്തില്‍ രാഗത്തിന്റെ ഛായയെ അവതരിപ്പിക്കുന്ന രീതി

- ഗമകവരികരാഗങ്ങള്‍ -

ഒരു രാഗത്തിലെ ചില സ്വരങ്ങള്‍ക്കു് ഗമകം വരുന്ന രാഗങ്ങള്‍.

- സര്‍വ്വസ്വരഗമകരാഗങ്ങള്‍ -

അധവാ മുക്താഗകകമ്പിതരാഗം, അധവാ സമ്പൂര്‍ണ്ണകമ്പിതരാഗം

- ഗമകം അചലസ്വരങ്ങളില്‍ -

ഷടു്ജവും പഞ്ചമവും അചലസ്വങ്ങളാണെങ്കിലും അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ നേരിയ ഗമകച്ഛായ കണ്ടെന്നു വരാം. ഉദാഹരണത്തിനു് ഹംസധ്വനി രാഗത്തില്‍ നീഷാധത്തില്‍ നിന്നും പഞ്ചമത്തിലേക്കു് അവരോഹണം നടത്തുമ്പോള്‍ പഞ്ചമത്തിനു് നേരിയ ഗമകം വരാമെങ്കിലും പഞ്ചമം ക്ലിപ്തമായി അതിന്റെ സ്ഥാനത്തു് തന്നെ വന്നവസാനിക്കും. എന്നാല്‍ ആരോഹണത്തില്‍ പഞ്ചമത്തിനു് ഗമകം ഇല്ല താനും.

72 മേളകര്‍ത്താരാഗ പട്ടിക



72 മേളകര്‍ത്താരാഗങ്ങളില്‍ ഏതെങ്കിലും ഒന്നിന്റെ ക്രമസംഖ്യ അറിയാമെങ്കില്‍ ആ രാഗത്തിലെ സ്വരങ്ങളെ എളുപ്പത്തില്‍ കണ്ടു പിടിക്കാന്‍ സാധിക്കും.

ആദ്യമായി സപസ എന്നീ അചലസ്വരങ്ങളെ കുറിച്ചു വെക്കുക.

ഇനി പ്രസ്തുത രാഗം പൂര്‍വ്വമേളത്തിലോ ഉത്തരമേളത്തിലോ എന്നതിനെ ആശ്രയിച്ചു് മധ്യമം കുറിക്കാം.
അപ്പോള്‍ 4 സ്വരങ്ങളെപ്പറ്റി തീരുമാനമായി.

ഇനി ധൈവതവും നിഷാദവും കണ്ടുപിടിക്കണം.

Friday, December 17, 2010

രാഗഘടന - 72 മേളകര്‍ത്താ രാഗപദ്ധതി

ഓരോരോ രാഗങ്ങളിലും സപ്തസ്വരങ്ങളില്‍ നിന്നും ഇന്നിന്ന സ്വരങ്ങള്‍ ആണെന്നു നിശ്ചയിച്ചിട്ടുണ്ടു്.
ഇതിന്റെ അടിസ്ഥാനത്തിലാണു് മേളകര്‍ത്താരാഗങ്ങള്‍ വിഭജിച്ചിരിക്കുന്നതു്.

രാഗസ്വരങ്ങള്‍ - ആ രാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിരുക്കുന്ന സ്വരങ്ങള്‍.
അന്യസ്വരങ്ങള്‍ - ആ രാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ലാത്ത സ്വരങ്ങള്‍.

ജനക രാഗങ്ങള്‍ - സമ്പൂര്‍ണ്ണ രാഗങ്ങള്‍ - മേളകര്‍ത്താരാഗങ്ങള്‍

വെങ്കടമഖിയാണിതിന്റെ കര്‍ത്താവു്.

എണ്ണം ക്ലപ്തമാണു് - 36 x 2 = 72 മേളകര്‍ത്താരാഗങ്ങള്‍

ഷോഡശസ്വരങ്ങളെ അടിസ്ഥാനപ്പെടുത്തി ഇവയില്‍ സപ്തസ്വരങ്ങള്‍ ഏഴും അടങ്ങിയിരിക്കുന്നു.
ആരോഹണവും അവരോഹണവും ഒരേ സ്വരങ്ങളിലൂടെ.
മറ്റു രാഗങ്ങളുടെ ജന്മം ഇവയില്‍ നിന്നാണു്.

ഇതില്‍ ഷഡു്ജവും പഞ്ചമവും അചലസ്വരങ്ങളാണു്.
മധ്യമം - ആദ്യത്തെ 36 രാഗങ്ങള്‍ക്കു് ശുദ്ധമധ്യമവും, 37 മുതലുള്ളവയയ്ക്കു് പ്രതിമധ്യമവും.
ബാക്കി രി, ഗ, ധ, നി എന്നീ നാലു സ്വരങ്ങള്‍ക്കും പല വകഭേദം വരാം.
രി, ഗ എന്നീ സ്വരങ്ങള്‍ ഒരു ചക്രത്തിനുള്ളിലുള്ള ആറു രാഗങ്ങളിലും ഒരു പോലെ ആയിരിക്കും.
ധൈവതത്തിനും നിഷാദത്തിനും മാത്രം മാറ്റം വരുന്നു.

ജന്യരാഗങ്ങള്‍

ഇവ ജനകരാഗങ്ങളില്‍ നിന്നും ജനിക്കുന്നവ.


മേളകര്‍ത്താരാഗ പദ്ധതി

6 രാഗങ്ങള്‍ വീതം അടങ്ങിയ 12 ചക്രങ്ങളായി ഇവയെ തരം തിരിച്ചിരിക്കുന്നു.

ആദ്യത്തെ 6 ചക്രങ്ങള്‍ക്കു് പൂര്‍വ്വമേളം എന്നും
അതിനു ശേഷമുള്ള 6 ചക്രങ്ങള്‍ക്കു് ഉത്തരമേളം എന്നും പറയും.

പൂര്‍വ്വമേളത്തില്‍ ശുദ്ധമധ്യമവും (കോമളമധ്യമം)
ഉത്തരമേളത്തില്‍ പ്രതിമധ്യമവും (തീവ്രമധ്യമം) എന്നതാണു് ഇവ തമ്മിലുള്ള വെത്യാസം.

ചക്രങ്ങള്‍
1. ഇന്ദുചക്രം - ചന്ദ്രനെ സൂചിപ്പിക്കുന്നു - അതു് ഒന്നല്ലേ ഉള്ളു
2. നേത്രചക്രം - കണ്ണിനെ സൂചിപ്പിക്കുന്നു - അവ രണ്ടു്
3. അഗ്നിചക്രം - മൂന്നു് ദിവ്യാഗ്നികളെ - അഗ്നി, സൂര്യന്‍, മിന്നല്‍
4. വേദചക്രം - നാലു് വേദങ്ങളെ - ഋഗു്വേദ, യജുര്‍വേദ, സമവേദ, അതവര്‍വേദ
5. ബാണചക്രം - പഞ്ചബാണത്തെ - മന്മഥന്റെ അഞ്ചുബാണങ്ങളെ - അരവിന്ദം, അശോകം, ചൂതം, മല്ലിക, നീലോല്‍പ്പലം എന്നിങ്ങനെ കാമദേവന്റെ ബാണങ്ങള്‍ അ‍ഞ്ചു്.
6. ഋതുചക്രം - ആറു് ഋതുക്കളെ - വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്തു്, ഹേമന്തം, ശിശിരം.
7. ഋഷിചക്രം - സപ്തഋഷികളെ - ഗൗതമന്‍, ഭരദ്വജന്‍, വിശ്വാമിത്രന്‍, ജമദഗ്നി, വസിഷ്ടന്‍, കാശ്യപന്‍, അദ്രി എന്നിങ്ങനെ ഏഴു ഋഷികള്‍.
8. വസുചക്രം - അഷ്ടവസുക്കളെ - ആപ, ധ്രുവ, സോമ, ധര, അനില, അനല, പ്രാദ്വിത, പ്രഭാസ എന്നിങ്ങനെ എട്ടു് വസുക്കള്‍.
9. ബ്രഹ്മചക്രം - അംഗീരസ്സു്, അത്രി, കൃതു, പുലസ്യ, ബലഹ, ഭൃഗു, മരീചി, വസിഷ്ഠ, ദക്ഷ എന്നിങ്ങനെ ഒമ്പതു ബ്രാഹ്മണര്‍.
10 . ദിശിചക്രം - പത്തു് ദിക്കുകളെ - കിഴക്കു്, പടിഞ്ഞാറു്, തെക്കു്, വടക്കു്, വടക്കു-കിഴക്കു്, കിഴക്കു-തെക്കു്, തെക്കു പടിഞ്ഞാറു്, വടക്കുപടിഞ്ഞാറു്, ആകാശം, പാതാളം എന്നീ ദിശകള്‍.
11. രുദ്രചക്രം - പതിനൊന്നു് രുദ്രന്മാര്‍ . അജ, ഏകപാദ, അഹിര്‍ബുധിനി, ദ്വാഷ, രുദ്ര, ഹര, ശംബു, ത്ര്യയംബക, അപരാജിത, ഈശാന, ത്രിഭുവന.
12. ആദിത്യചക്രം - ആദിത്യന്മാര്‍ പന്ത്രണ്ടു്- മിത്ര, രവി, സൂര്യ, ഭാനു, കോക, ഭൂഷ, ഹിരണ്യഗര്‍ഭ, മരീചി, ആദിത്യ, സവിത്ര, അര്‍ക്ക, ഭാസ്ക്കര.

രാഗങ്ങള്‍ - വിഭജനം

ഓരോരോ രാഗങ്ങളിലും സപ്തസ്വരങ്ങളില്‍ നിന്നും ഇന്നിന്ന സ്വരങ്ങള്‍ ആണെന്നു നിശ്ചയിച്ചിട്ടുണ്ടു്.
ഇതിന്റെ അടിസ്ഥാനത്തിലാണു് മേളകര്‍ത്താരാഗങ്ങള്‍ വിഭജിച്ചിരിക്കുന്നതു്.


രാഗസ്വരങ്ങള്‍

ആ രാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിരുക്കന്ന സ്വരങ്ങള്‍.

അന്യസ്വരങ്ങള്‍
ആ രാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ലാത്ത സ്വരങ്ങള്‍.

ഗ്രാമ രാഗങ്ങള്‍
ഒരേ ജാതിയില്‍ പെട്ടവ. മൂലജാതികളില്‍ നിന്നും നേരിട്ടുണ്ടായവ.

ഉപരാഗങ്ങള്‍
വിഭിന്ന ജാതികളില്‍ ഉള്‍പ്പെട്ട രാഗങ്ങള്‍.

സുരാഗങ്ങള്‍
മുകളില്‍ പറഞ്ഞവയില്‍ ഉള്‍പ്പോടുന്നില്ല. ശുദ്ധരാഗങ്ങള്‍.

രാഗാംഗരാഗങ്ങള്‍
മുകളില്‍ പറഞ്ഞവയുടെ ഛായ മാത്രള്ള രാഗങ്ങള്‍.

ഉപാഗരാഗങ്ങള്‍
മുകളില്‍ പറഞ്ഞവയുടെ സാമിപ്യമുള്ള രാഗങ്ങള്‍.

ഭാഷാരാഗങ്ങള്‍
ഗ്രാമരാഗങ്ങളുടെ സാദൃശ്യം ഉള്ള രാഗങ്ങള്‍.

ക്രീയാരാഗങ്ങള്‍

നവരസങ്ങള്‍ക്കും അവയുടെ അഭിനയക്രിയകള്‍ക്കും യോജിക്കുന്ന രീതിയില്‍ സ്വരങ്ങള്‍ ചിട്ടപ്പെടുത്തിയ രാഗങ്ങള്‍.

ഇവ 3 തരം.

a) ശുദ്ധരാഗങ്ങള്‍ - മറ്റുരാഗങ്ങളുടെ ഛായ ഇല്ലാത്തവ
b) സാലരാഗങ്ങള്‍ - ഏതെങ്കിലും രാഗത്തിന്റെ സ്വരങ്ങളോ സഞ്ചാരങ്ങളോ ഇതില്‍ ഉണ്ടാവും.
c) സങ്കീര്‍ണ്ണരാഗങ്ങള്‍ - പല രാഗങ്ങലുടെയും മിശ്രണം ഉണ്ടാവും ഇവയില്‍.